രോഹിത് വെമുല. സമരത്തിനു പിന്തുണയർപ്പിച്ച രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ.

 

Capture
രോഹിത് വെമുലയുടെ നീതിക്കായുള്ള സമരത്തിൽ ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥികളുടെ കൂടെ സജീവസാന്നിധ്യമായിരുന്ന രണ്ട്  അധ്യാപകരെ യൂണിവേയ്സിറ്റി എക്സിക്യൂടീവ് കൗൺസിൽ സസ്പെൻഡ് ചെയ്തു. സീനിയർ പ്രൊഫസർ കെ യൈ രത്നം , അസിസ്റ്റന്റ് പ്രൊഫസർ തതാഘട്ട സെൻഗുപ്ത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രോഹിത് വെമുലയുടെ മരണത്തിനു ഉത്തരവാദികളായ വിസി അപ്പറാവു അടക്കമുള്ളവരെ ശിക്ഷിക്കണമെന്ന് ആവശ്യപെട്ടു തുടരുന്ന സമരത്തിൽ സജീവസാന്നിധ്യങ്ങളാണു ഈ അധ്യാപകർ.

48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞവർ സസ്പെൻഡ് ചെയ്യപ്പെടണം എന്ന ഗവണ്മെന്റ് നിയമപ്രകാരമാണ് സസ്പെൻഷൻ നടപടി എന്ന് യൂണിവേയ്സിറ്റി അധിക്രതർ വിശദീകരിക്കുന്നു.

കഴിഞ്ഞ മാർച്ച് 22 നു ഹൈദരാബാദ് സർവകലാശാല കാമ്പസിൽ വിദ്യാർഥികൾ വി സി അപ്പറാവുവിനെതിരെ നടത്തിയ സമരത്തിൽ പങ്കെടുത്തതിന് വിദ്യാർത്ഥികളോടൊപ്പം ഈ അധ്യാപകരെയും അറസ്റ്റ് ചെയ്തിരുന്നു.

15 വർഷത്തോളമായി യൂണിവേയ്സിടിയിൽ സേവനമനുഷ്ടിക്കുന്ന രത്നം പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനാണ്. ഗണിതശാസ്ത്രം വിഭാഗത്തിലാണ് തതാഘട്ട പഠിപ്പിക്കുന്നത്.

Advertisements