‘തെരഞ്ഞെടുപ്പു ബഡായികൾ’ഇവിടെ നിക്ഷേപിക്കുക കോഴിക്കോട് കടപ്പുറത്തുനിന്നൊരു ദൃശ്യം

 
നിയമസഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച മുതൽ പോളിംഗ് ദിവസം ആറു മണി വരെ കഴിഞ്ഞ അഞ്ചു വർഷക്കാലം കണ്ടാൽ മൈൻഡ് ചെയ്യാതിരുന്ന രാഷ്ട്രീയക്കാരൊക്കെ ” പാലൊഴുക്കും തേനൊഴുക്കും ” എന്നുള്ള വാഗ്ദാനങ്ങളുമായി ” ഡിസ്റ്റർബ്” ചെയ്യാൻ വന്നപ്പോൾ കോഴിക്കോട്ടെ ഒരു കൂട്ടം ചെറുപ്പക്കാർ ചെയ്ത പ്രവര്ത്തി ” വെറൈറ്റി” ആവുന്നു. കോഴിക്കോട് ബീച്ചിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ കോർപ്പറേഷൻ അധിക്രതർ സ്ഥാപിച്ച വെയിസ്റ്റ് ബാസ്കറ്റുകളുടെ പുറത്ത് ” നിങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഇവിടെ നിക്ഷേപിക്കുക ” എന്ന് എഴുതിവെച്ചിരിക്കുകയാണ് ഒരു കൂട്ടം ” ചെക്കന്മാർ ”. മാലിന്യങ്ങൾ നിക്ഷേപിക്കാൻ പോവുന്ന ബീച്ചിലെ സന്ദർശകർക്കിടയിൽ ഇത് ചർച്ചയാവുകയാണ്.

കഴിഞ്ഞ അഞ്ചു വർഷക്കാലം തിരിഞ്ഞുനോക്കാത്തവർ തെരഞ്ഞെടുപ്പ് വേളകളിൽ മാത്രം പ്രത്യക്ഷരാവുന്നതിൽ പ്രതിഷേധിച്ചാണ് ഇത് ചെയ്തതെന്ന് ” ദർദെ” എന്ന പേരുള്ള സംഘം പറയുന്നു. തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ ഉള്ളവ പോലും വിജയത്തിന് ശേഷം മാറ്റിപറയുന്ന കാലം ഉള്ളിടത്തോളം തങ്ങൾ എഴുതിയ വാക്കുകൾക്ക് പ്രസക്തിയുണ്ടെന്നും ചെറുപ്പക്കാർ പറയുന്നു.

2016-06-14-20-12-07-819

Advertisements