ലോകത്ത് 45.8 മില്ല്യൺ മനുഷ്യർ  ”അടിമകൾ”. ഇന്ത്യയിൽ രണ്ടുകോടിക്കടുത്തെന്നു കണക്കുകൾ

 

അടിമത്ത സമ്പ്രദായം ലോകത്ത് നിന്ന് നിയമപരമായി നിർമാർജനം ചെയപ്പെട്ടിട്ട് പതിറ്റാണ്ടുകൾ ആയിട്ടും ഇന്നും ലോകത്തെ വിവിധ രാജ്യങ്ങളിലായി 45.8 മില്ല്യൺ മനുഷ്യർ അടിമകളായി ജീവിക്കുന്നു എന്ന് റിപ്പോർട്ട്.167 രാജ്യങ്ങളിലായി 45.8 മില്ല്യൺ ” അടിമകൾ ” ഉണ്ടെന്നാണ് ഗ്ലോബൽ സർവേ ഇൻഡെക്സിന്റെ കണ്ടെത്തൽ. ഇവരുടെ 58 ശതമാനത്തിനടുത്തുള്ളവർ അഞ്ചു രാജ്യങ്ങളിൽ വസിക്കുന്നവരാണ്. ചൈന , ഉസ്ബകിസ്താൻ , ഇന്ത്യ , പാകിസ്താൻ , ബംഗ്ലാദേശ് എന്നിവയാണ് ആ രാജ്യങ്ങൾ.

രാജ്യങ്ങളുടെ ലിസ്റ്റിൽ നാലാമതുള്ള ഇന്ത്യയിൽ രണ്ടു കോടിക്കടുത്ത് (18,354,700) മനുഷ്യർ അടിമകളെ പോലെ ജീവിക്കുന്നു എന്ന് സർവ്വേ കണക്കുകൾ പറയുന്നു.

നോർത്ത് കൊറിയയിലെ ലേബർ ക്യാമ്പുകളിൽ ഗവണ്മെന്റ് അംഗീകാരത്തോടെ തന്നെ അടിമ ഉടമ സമ്പ്രദായം നിലനിൽക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് ജി.എസ്.ഐ നടത്തിയത്. ഉസ്ബകിസ്ഥാനിൽ കോട്ടൺ വ്യവസായ മേഖലയിൽ തൊഴിലാളികളെ ബലപ്രയോഗത്തിലൂടെ പണിയെടുപ്പിക്കുന്ന അവസ്ഥ നിലനിൽക്കുന്നു. ചൈനയിൽ നോർത്ത് കൊറിയൻ സ്ത്രീകൾ അടിമകളെ പോലെ ജീവിക്കേണ്ടി വരുന്ന പ്രദേശങ്ങൾ ഉണ്ട്.
സർവ്വേയുടെ പൂർണരൂപം

Advertisements