”ചോദ്യങ്ങൾ തീരുന്നില്ലല്ലോ..ആസാമിയിൽ ഒതുക്കി രക്ഷപെടാനാവില്ല.” സോഷ്യൽ മീഡിയ ചോദിക്കുന്നു

13102807_10208504403182003_318969003726819622_n

ജിഷ വധക്കേസിൽ ആസാം സ്വദേശിയായ യുവാവിനെ പിടികൂടിയതിനു പുറമേ സംശയങ്ങളും ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ.അന്യസംസ്ഥാന തൊഴിലാളികൾ ഭീകരർ എന്ന അർത്ഥത്തിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വ്യാപകമാവുന്നു. തീർത്തും ദുരൂഹമായ ഇടപെടലുകൾ നടന്നു എന്ന് മാധ്യമങ്ങളും സാമൂഹ്യപ്രവർത്തകരും നിയമവിദഗ്ദരും പറഞ്ഞ കേസ് ഒരു ” കളിയാക്കിയതിലുള്ള പ്രതികാരവും ലൈംഗികചോദനയും ” എന്ന തലത്തിൽ ഒതുക്കുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇനിയും ബാക്കി.

ദളിത്‌ ആക്റ്റിവിസ്റ്റും പ്രമുഖ എഴുത്തുകാരിയുമായ രേഖ രാജ് ഫേസ്ബുക്കിൽ എഴുതി :-
” ജിഷയുടെ കൊലപാതകിയെ കണ്ടു കിട്ടിയതായി വാര്ത്ത !! പക്ഷെ ഞങ്ങളെ ബോധ്യപ്പെടുത്തണം ..ബാലരമയിലെ ലോജിക്കും കൊണ്ട് വന്നാൽ പോയി പണി നോക്കാൻ പറയേണ്ടി വരും !!
മാത്രവുമല്ല , പോലിസ് ഇനിയും ഒരു പാട് ചോദ്യങ്ങള്ക്ക് ഉത്തരം പറയേണ്ടി വരും ജിഷയുടെ കുടുംബത്തിന്റെ മുന്കാല പരാതികൾ എന്ത് ചെയ്തു എന്നത് മുതൽ അവൾ കൊല്ലപ്പെട്ടതിനു ശേഷം പോലീസിന്റെ ഭാഗത്തു ഉണ്ടായ കുറ്റകരമായ അനാസ്ഥ വരെ ഉള്ള കാര്യങ്ങള്ക്ക് !!
ഒരു കക്കൂസുപൊലുമില്ലാത്ത അവളുടെ ജീവിതത്തിനു തദ്ദേശീയ സര്ക്കാരും !!
ജിഷയെ ഏകപക്ഷീയ ഇര ആക്കുന്നവരുടെയും ജിഷയെ സദാചാര രഹിത സ്ഥാനം നല്കി പുച്ചിക്കുന്നവരുടെയും ശ്രദ്ധയ്ക്ക് ..ജിഷ ആരായാലും ,അവളുടെ ശരീരത്തെ അവൾ എങ്ങിനെ ഉപയോഗിച്ചിരുന്നാലും (ഉപയോഗിക്കാതിരുന്നാലും -അതാണല്ലോ കന്യകാത്വം ! ) അവൾക്കു ലൈംഗികമായി ആക്രമിക്കപ്പെടാനും ക്രൂരമായി കൊലചെയ്യപ്പെടാനും ബാധ്യത ഒന്നുമില്ല / അല്ലെങ്കിൽ അവൾ എന്നല്ല ഒരു മനുഷ്യ ജീവിയും ഇങ്ങനെ അനുഭവിക്കാൻ പാടില്ല ..പെണ്ണിന്റെ ശരീരത്തിന്റെ അവകാശം അവൾക്കു മാത്രമാണ് മരിച്ചാലും ജീവിച്ചാലും പെണ്ണിന്റെ ശരീരത്തിന്റെ ചരിത്രം എടുക്കാൻ നടക്കുന്നവരോട് പോയി തുലയൂൂ !! ”

മാധ്യമപ്രവർത്തകൻ അജയ് പി മങ്ങാട്ട് പറയുന്നു :-
” അസംകാരെന്നു വച്ചാ, തെളിവു നശിപ്പിക്കുന്നതിൽ മിടുക്കൻമാരാണ്. മൃതദേഹം അപ്പം തന്നെ ദഹിപ്പിക്കേം ചെയ്യും. പിന്നെ അവരുടെ ഡിഎൻഎയാണു സഖാക്കളേ, യഥാർഥ ഡിഎൻഎ ”

മാധ്യമപ്രവർത്തകൻ അജിംസ് എഴുതി :-
” ശരിക്ക് കലങ്ങീലാ..
1. കുളിക്കടവില്‍ ഏറ്റ പരിഹാസത്തില്‍ കളിയാക്കിച്ചിരിച്ചതിന്‍റെ വൈരാഗ്യം.
2. പ്രതിയുടെ ചെരിപ്പ് കെട്ടിത്തൂക്കി പ്രദര്‍ശിപ്പിച്ചത്
3. മൃതദേഹം രായ്ക്കുരാമാനം ദഹിപ്പിച്ചത്.
4. പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തിയത് മുതല്‍ പ്രാഥമികാന്വേഷണത്തിലെ ക്രമക്കേടുകള്‍
ബാക്കി ബഹ്റ പറയട്ടെ..”

സിനിമാപ്രവർത്തകൻ ഹർഷദ്‌ :-
” ഒരിക്കൽ മലയാളത്തിലെ ഹിറ്റ് മേക്കറായ ഒരു തിരക്കഥാകൃത്ത് പറയുകയുണ്ടായി, നമ്മൾ പറയുന്നത് ഒരു കോമഡി സിനിമയാണെങ്കിൽ ആദ്യത്തെ അഞ്ച് മിനുറ്റിനകം തന്നെ ആളുകളുടെ ബുദ്ധി, ലോജിക്ക് എന്നിവയുടെ സ്വിച്ച് ഓഫാക്കിയിരിക്കണം. പിന്നെ ഏത് അസംബന്ധങ്ങളും പൊട്ടിച്ചിരിച്ചു കൊണ്ട് അവർ സ്വീകരിച്ചു കൊള്ളും.
അങ്ങനെ ഓഫ് ചെയ്യപ്പെട്ട ബുദ്ധിയുമായി ജീവിക്കുന്നവരെയാണ് നമ്മൾ പൊതുസമൂഹം എന്നു വിളിക്കുന്നത്. പൊതുബോധമാണ് അവരുടെ മൂലധനം.😃 അപ്പോൾ പറഞ്ഞു വരുന്നതെന്താണെന്ന് വെച്ചാൽ ജിഷയെ കൊന്നതും തുടക്കത്തിലേ തെളിവ് നശിപ്പിക്കപ്പെടും വിധം കാര്യങ്ങൾ ആസൂത്രണം ചെയ്തതും അസം സ്വദേശിയായ ഒരു കാക്കയാണ്. കട്ടിക്ക് മനസ്സിലാവുന്നുണ്ടല്ലോ അല്ലേ? ”

ആശ റാണി എഴുതി :-
” ഒരു ‘അന്യസംസ്ഥാന’ക്കാരനു രാത്രി യ്കു രാത്രി ജൂനിയര്‍ ഡോക്ടറെകൊണ്ട് നിര്‍ബന്ധപൂര്‍വ്വം പോസ്റ്റുമോര്‍ട്ടം ചെയ്യിക്കാനും,മൃതദേഹം ശ്മശാനത്തിലെ സമയം കഴിഞ്ഞിട്ടും പ്രത്യേക താല്‍പര്യമെടുത്ത് ദഹിപ്പിച്ചു കളയാനും, വാര്‍ത്ത മൂടിവയ്കാനും, തെളിവുകള്‍ നശിപ്പിക്കാനും പിന്നെ അങ്ങനെ അങ്ങനെ ഒരുപാട് സ്വാധീനങ്ങള്‍ കേരളത്തില്‍‍ ചെലുത്താനും പറ്റുന്ന ആളാണല്ലൊ എന്നു കേട്ടപ്പൊ…. ”

ഷിന്ടോ കൃഷ്ണൻ :-
” പെരുബാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ടാ നിരവധി കൊലപാതക കേസുകൾ ഉണ്ടായിട്ടുണ്ട് അതിൽ കൊല്ലാ പെട്ടതും പ്രതികളും അന്യസംസ്ഥാന തൊഴിലാളികൾ തന്നെയായിരുന്നു.സുഹൃത്തിനെയൊ,ഭാര്യയെയൊ,കാമുകിയെ യൊക്കെയാണ് വധിച്ച് രാത്രി തന്നെ സ്ഥലം വിടുന്നു .ദിവസങ്ങൾക്കുള്ളിൽ പെരുബാവൂർ പോലിസ് ബംഗാളിലൊ അസാമിലൊ ഒക്കെ പോയി പ്രതിയെ പിടിച്ച് തിരികെ വരുന്നു.കുറച്ച് മാസങ്ങൾക്ക് മുബാണ് കാമുകിയെയും പിഞ്ച് കുഞ്ഞിനേയും കഴുത്തറുത്ത് കൊന്ന് വയലിൽ എറിഞ്ഞയാളെ കൊല നടന്ന് ദിവസങ്ങൾക്കുള്ളിലാണ് സംസ്ഥാനത്ത് നിന്ന് പുറത്ത് നിന്ന് സാഹസികമായി പിടികൂടി പെരുബാവൂരിൽ കൊണ്ട് വന്നത്.എന്നാൽ ജിഷയുടെ ഘാതകനെ പിടിക്കാൻ എന്താണ് രണ്ട് മാസം എടുത്തത്. ”

ദളിത്‌ അവകാശ പ്രവർത്തകൻ അജയകുമാർ പറഞ്ഞു.
” അന്യസംസ്ഥാനക്കാര്‍ നുമ്മക്ക് അന്യരല്ലെന്നു ഉറക്കെ പറയാനാണ് ഇപ്പോള്‍ തോനുന്നത്…….
ഒരു വള്ളിചെരിപ്പ് കാണിച്ചാല്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായെന്നു കരുതുകയുംവേണ്ടാ! ”

മുഹമ്മദ്‌ സഫവാൻ :-
” ജിഷയുടെ കൊലപാതകി എന്ന പേരിൽ ആരെ അറസ്റ്റ് ചെയ്താലും ചില കാര്യങ്ങൾ കൂടി വ്യക്തമാക്കിയാലേ വിശ്വസനീയമാവുകയുള്ളൂ..!!?
1.രാത്രി 8.15ന് പോസ്റ്റ്മാർട്ടം കഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും ഏറ്റുവാങ്ങിയ മൃതദേഹം അന്ത്യകർമ്മങ്ങൾക്ക് പോലും അനുവദിക്കാതെ അന്നു തന്നെ രാത്രി 9.30 ന് ധൃതി പിടിച്ച് ദഹിപ്പിച്ചത് എന്തിന് …..?
(ആലപ്പുഴ നിന്നും പെരുമ്പാവൂരിൽ മൃതദേഹം എത്തിക്കാൻ വെറും 1.15 മണിക്കൂറേ എടുത്തുള്ളൂ എന്നതും ശ്രദ്ധിക്കുക)
2.വൈകിട്ട് 5 മണി കഴിഞ്ഞാൽ ഒരു മൃതദേഹവും സംസ്കരിക്കാൻ പാടില്ലെന്ന് ടി ശ്മശാനത്തിൽ നിയമം/ കീഴ്വഴക്കം ഉള്ളപ്പോൾ ജിഷയുടെ മൃതദേഹം ഏറെ വൈകി രാത്രി 9.30-ന് ദഹിപ്പിക്കാൻ സ്ഥലം CI നിർബസം പിടിച്ചത് എന്തിന് …?
3.സ്വന്തം തൊഴിലിനും തുടർ ജീവിതത്തിനും ഭീഷണിയാകും എന്നറിഞ്ഞിട്ടും ഇത്തരം ഒരു ദഹനം നടത്താൻ പോലീസിന് ധൈര്യം കൊടുത്ത ഉന്നതൻ ആര് …?
4.ഇത്തരം കേസുകളിൽ മൃതദേഹം ദഹിപ്പിക്കാൻ പാടില്ല എന്നും മറവു ചെയ്യാനേ പാടുള്ളൂ എന്നും നിയമമുള്ളപ്പോൾ ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് എന്തുകൊണ്ട് …?
5.സംഭവം നടന്ന ഉടനേ തന്നെ ജിഷയുടെ വീട് സീൽ ചെയ്യേണ്ടതിന് പകരം ടി നടപടി 5 ദിവസം വൈകിപ്പിച്ച് തെളിവുകൾ നശിക്കാൻ പോലീസ് അവസരമൊരുക്കിയത് എന്തുകൊണ്ട് …?
6.സംഭവം വിവാദമായതിനു ശേഷം ജിഷയുടെ അമ്മയെ ആരുമായും ബന്ധപ്പെടാൻ അനുവദിക്കാതെ പോലീസ് കസ്റ്റഡിക്ക് തുല്യമായ ആശുപത്രി തടങ്കലിൽ സൂക്ഷിക്കുന്നത് എന്തുകൊണ്ട് …?
7.പൊതു സമൂഹത്തിന് വെറുപ്പ് ഉണ്ടാക്കാൻ വേണ്ടി എന്ന രീതിയിൽ ജിഷയേയും കുടുംബത്തേയും സമൂഹമധ്യത്തിൽ മോശക്കാരിയായി ചിത്രീകരിക്കുവാൻ അവർ സ്വഭാവദൂഷ്യമുള്ളവരാണെന്ന രീതിയിലുള്ള വ്യാജവാർത്തകൾ പരസ്യപ്പെടുത്തിയത് എന്തുകൊണ് …?
8.ഇത്തരം കേസുകളുടെ FIR തയ്യാറാക്കുന്ന സമയത്ത് സന്നിഹിതരാകേണ്ടുന്ന റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കാതെ പോലീസ് തനിച്ച് FIR തയ്യാറാക്കിയത് എന്തുകൊണ്ട് …?
9.അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതി ആരായിരുന്നാലും മേൽനടപടികളെ സ്വാധീനിക്കാൻ തക്ക ഇടപെടൽ നടത്താൻ അയാൾക്കുള്ള ഉന്നത ബന്ധവും സ്വാധീനവും എന്താണ് …?
10.ടി കേസ് ഇത്രമേൽ ബോധപൂർവമായ അലസതയോടെ കൈകാര്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല ….?
11.ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ശ്രീ.ജോമോൻ പുത്തൻപുരക്കൽ ഉന്നയിച്ച ആരോപണത്തിനെതിരെ മാനനഷ്ടക്കേസുമായി മുമ്പോട്ട് പോകുന്നതിനു പകരം DNA test എന്ന ലളിതമായ നടപടിക്ക് വിധേയനാകാൻ ശ്രീരീ.P.P.തങ്കച്ചൻ തയ്യാറാകാത്തത് എന്തുകൊണ്ട് …?
(DNA test ൽ ആരോപണം കള്ളമാണെന്ന് തെളിഞ്ഞാൽ മാനനഷ്ടക്കേസിന് അത് കൂടുതൽ ബലമല്ലേ)
വിഷയങ്ങൾ വ്യക്തമാക്കാതെ ഏതെങ്കിലും ഒരു കോന്തനെ പ്രതി എന്നും പറഞ്ഞ് എഴുന്നള്ളിച്ചുകൊണ്ടു വന്നാൽ വിശ്വസിക്കാൻ ഞങ്ങൾക്ക് മനസ്സില്ല…………!!!!! ”

Advertisements