ന്യൂസ് സ്റ്റുഡിയോകളിലെ മതേതരത്വവും ”തട്ടം പേടിയും ”

 

ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ – ഷംന ഷെറിൻ

 
ഈ തട്ടത്തിൻ മറയത്ത് സിനിമയിലെ ഡയലോഗിന് എന്റെ ലൈഫിനോട് ഇത്രയ്ക്കു സാമ്യം ഉണ്ടാകുമെന്ന് വിചാരിച്ചില്ല..ആരും പേടിക്കണ്ട..നായരല്ല…തട്ടമാണ് ഹീറോ..എന്തായാലും വല്ലാത്ത സ്നേഹം തോന്നുന്നു ഇപ്പൊ ആ ഡയലോഗിനോട്…ഈ പോസ്റ്റ്‌ ആരോടും വ്യക്തി വൈരാഗ്യം തീർക്കാൻ ഉള്ളതല്ല ..മറിച്ച് ഒരു സിസ്റെത്തോടുള്ള പുച്ഛമാണ്…അത് കൊണ്ട് തന്നെ സംഭവത്തെ പറ്റി നേരിട്ട് അറിയാവുന്ന എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ആരും ബന്ധപ്പെട്ട വ്യക്തിയെയോ സ്ഥാപനത്തെയോ പറ്റി പോസ്റ്റിനു താഴെ കമന്റ്‌ ചെയ്യരുത്…

.ഇനി കഥ തുടങ്ങാം..
പ്ലസ്‌ ടു കഴിഞ്ഞ് എന്ട്രന്സും മടുത്ത് ആകെ അവതാളത്തിൽ ആയിരിക്കുമ്പോഴാണ് പ്രാദേശിക ചാനലിൽ ന്യുസ് വിഭാഗത്തിൽ ട്രൈനിങ്ങ്നു ഒരവസരം കിട്ടുന്നത്.അത് കഴിഞ്ഞിട്ട് വിഷ്വൽ ഒന്ന് പ്രാക്ടീസ് ചെയ്യാം എന്നൊക്കെ പറഞ്ഞു.പക്ഷെ കാലാവധി കഴിഞ്ഞിട്ടും ഒച്ചയും അനക്കോം ഒന്നും കണ്ടില്ല..ഞാൻ ആദ്യം വിചാരിച്ചത് എന്റെ വല്ല കഴിവുകേടും ആണോ എന്നാണ്.അപ്പോഴല്ലേ ട്വിസ്റ്റ്..!! എം.ഡി പറഞ്ഞു.”ഈ തട്ടം ഇട്ടോണ്ട് വിഷ്വൽ ചെയ്യിപ്പിക്കാൻ പറ്റില്ല.തട്ടം ഒരു പ്രത്യേക മതത്തിന്റെ ഐഡന്റിറ്റി ആണ്..ഇത് ഇസ്ലാമിക ചാനൽ ഒന്നും അല്ലല്ലോ.എല്ലാ മതക്കാരും കാണുന്ന ചാനൽ ആണ്..മതേതരത്വം കീപ്‌ ചെയ്യുന്ന ചാനൽ ആണ്.മതത്തെ സൂചിപ്പിക്കുന്ന ഒരു അടയാളവും പ്രചാരണവും അനുവദിക്കില്ല എന്ന്..!!!”

624
അല്ല.ഞാനൊന്നു ചോദിച്ചോട്ടെ..? ഈ മതേതരത്വം എന്ന് പറഞ്ഞാൽ എന്താണ്.?എല്ലാ മതത്തെയും ജാതിയും അവരുടെ സംസ്കാരത്തെയും ബഹുമാനിക്കുക ,,പരിഗണിക്കുക എന്നുള്ളതല്ലേ..?ഇത് ഇന്ത്യ തന്നെ അല്ലെ….ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യം..?ഒരു മുസ്ലിം പെണ്കുട്ടി അങ്ങ് തട്ടമിട്ടു വായിച്ചാൽ ഇവിടെ സെക്കുലറിസത്തിന് എന്ത് സംഭവിക്കാനാണ്..?എന്ത് ദുരന്തം ഉണ്ടാകാനാണ്..?ഭാരതത്തിന്റെ സംസ്കാരത്തിന് എന്ത് കോട്ടം തട്ടാനാണ്..?സെക്കുലറിസം എന്ന് സ്പെല്ലിങ്ങ് മിസ്റെക്ക് ഇല്ലാതെ എഴുതാൻ ആര്ക്കും പറ്റും.ലൈഫിൽ അത് പകർത്തി കാണിക്കാൻ എത്ര പേർക്ക് പറ്റും..?പ്രത്യേകിച്ച് മീഡിയ സെക്ഷനിൽ എല്ലാം എല്ലാ സമുദായങ്ങളുടെയും പ്രാധിനിധ്യം വേണം.ദളിതരുടെ കാര്യത്തിൽ അംബേദ്ക്കർ മുന്നോട്ടു വെച്ച പ്രാധിനിധ്യ നയം അത് എല്ലാ സമുദായങ്ങൾക്കും ബാധകമാണ്.പുച്ഛം തോന്നുന്നു.ജാതിയുടെയും മതത്തിന്റെയും പേരിൽ ഇങ്ങനെ പുറന്തള്ളപ്പെടുമ്പോൾ “തട്ടം ഒരു ഐഡന്റിറ്റി ആണെങ്കിൽ തട്ടം ഇല്ലാത്തതും ഒരു ഐഡന്റിറ്റി അല്ലെ..??????”ഒരു ന്യുസ് ചെയ്യുമ്പോൾ അതിന്റെ സ്വീകാര്യത നിർണയിക്കേണ്ടത് അയാളുടെ ജാതിയോ മതമോ അല്ല.അത് തികച്ചും വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ്.അതിനെ ഇങ്ങനെ സെക്കുലറിസം ,മതേതരത്വം എന്നൊന്നും പറഞ്ഞു മലീമസമാക്കരുത്.മതത്തിന്റെയോ ജാതിയുടെയോ പേരിൽ നമ്മുടെ കരിയറിനെയും കഴിവുകളേയും ഒന്നും ആർക്കും ബലി കൊടുക്കരുത്.ഇത് കേവലം ഒരു ചാനലിന്റെ കാര്യം അല്ല.എല്ലാ മെയിൻ സ്ട്രീം മീഡിയകളും ഇതിനെക്കുറിച്ച് വ്യക്തമായ നിലപാട് എടുക്കണം ..ജനങ്ങൾ ചിന്തിക്കട്ടെ.അവർ എവിടെയാണ് ജീവിക്കുന്നത്,മതേതര ഇന്ത്യയിൽ ആണെന്ന്..!!
:”എന്റെ സാറെ.മരണ മാസ്സ് ഡയലോഗ്.”കറുത്ത തുണി കൊണ്ട് മൂടി വെക്കേണ്ടത് പെണ്ണിന്റെ വിശുദ്ധിയാണ്..സ്വപ്നങ്ങളല്ല…(തട്ടത്തിൻ മറയത്ത് ..).”

 
മലപ്പുറം തിരൂർ സ്വദേശിയായ ഷംന ഷെറിൻ കഴിഞ്ഞ വർഷം പ്ലസ്ടു പൂർത്തിയാക്കി. ഈ അധ്യയനവർഷം ബിരുദ പ്രവേശനത്തിന് തയ്യാറെടുക്കുന്നു.

Advertisements