Category Archive: Creative Corner

‘അതിജീവനത്തിനതിരപ്പിളളീ നീയെന്‍ ജന്മശത്രു’റഫീഖ് അഹമ്മദിന്റെ കവിത

‘അതിജീവനത്തിനതിരപ്പിളളീ നീയെന്‍ ജന്മശത്രു’റഫീഖ് അഹമ്മദിന്റെ കവിത

Advertisements

നിപിൻ നാരായണന്റെ “കോഴിക്കോടൻ ഡയറീസ്” ഹിറ്റാവുന്നു

ബീച്ചിൽ കറങ്ങി ഐസ്ഉരതിയും, ഉപ്പിലിട്ട വിഭവങ്ങളും മതിവരോളം കഴിക്കണം, തിരകളെണ്ണി നിന്നോട് കിന്നരിച്ചിരിക്കണം… മിൽക്ക് സർബത്തിന്റെ കുളിർമ്മയിൽ ലയിച്ചലിയണം… ബീച്ച് ഹോട്ടലിൽ നിന്ന് സുലൈമാനിയുടെ മുഹബ്ബത്തോടെ നല്ല കോഴിക്കോടൻ ബിരിയാണി തട്ടണം… മ‌ഞാഞ്ചിറയിൽ കറങ്ങി നടന്ന് മിഠായി തരുവിൽ പോയി വിലകുറഞ്ഞ സാധനങ്ങൾ ചൂണ്ടി വിലപേശണം…

‪#‎PoMoneModi ,ഹാഷ് ടാഗ് വൈറലാകുന്നു

തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ്  പ്രചാരണത്തിനിടെ കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹാഷ് ടാഗ് പരിഹാസവുമായി സോഷ്യല്‍ മീഡിയില്‍ വന്‍ പ്രതിഷേധം. ട്വിറ്ററിലും ഫേസ്ബുക്കിലും  പോ മോനെ മോദി ട്രന്റിംഗ് ടാഗായി മാറിയിരിക്കുകയാണ്. അട്ടപ്പാടിയിലെ ശിശുമരണം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ താരതമ്യം. പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.… Continue reading

ജംഗിൾബുക്ക് സിനിമ ആക്കിയപോലെ സൂതനും ഷേരുവും സിനിമയാക്കണം

ജംഗിൾബുക്ക് ചലച്ചിത്രം ആക്കിയത് പോലെ സൂതനും ഷേരുവും സിനിമയാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാവുന്നു. ചലച്ചിത്രപ്രേമികളുടെ കൂട്ടായ്മയായ സിനിമ പാരഡീസോ ഗ്രൂപ്പിൽ അബ്ദുൽസലാം എന്ന വ്യക്തി എഴുതിയ പോസ്റ്റ്‌ ആണ് വാട്സപ്പ് പോലുള്ള സോഷ്യൽ മീഡിയകളിൽ വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നത്. ബാലരമയിലെ ചിത്രകഥയിലൂടെ മലയാളി വായനക്കാരുടെ ഇടയിൽ ജനകീയമായ താരങ്ങളാണ് സൂത്രനും ഷേരുവും.

‘പ്രിയപ്പെട്ടവരിലേറ്റവും പ്രിയപ്പെട്ട സച്ചിൻ’. ആ കുട്ടിയുടെ ജന്മദിനസമ്മാനമാണിത്.

ഫേസ്ബുക്കിൽ വ്യത്യസ്തമായ വിഷയങ്ങളിൽ മനോഹരമായ ചിത്രങ്ങളും കാർടൂണുകളും വരച്ചു വ്യാപക ശ്രദ്ധ നേടിയ യുവാവാണ് നിപിൻ നാരായണൻ. രാജ്യത്തിന്റെ പ്രിയ അഭിമാനതാരം സച്ചിൻ ടെണ്ടുൽക്കരിന്റെ ജന്മദിനത്തിനു പഴയ ക്രികറ്റ് പ്രേമിയായ ബാലന്റെ ജന്മദിനസമ്മാനം എന്ന് പറഞ്ഞു നിപിൻ വരച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

വൈറലായി ഫാസിസ്റ്റു കാലത്തെ യക്ഷന്റെ വിഷുക്കവിത

ഫേസ്ബുക്കിൽ ധാരാളം ഫോളോവേർസ് ഉള്ള പേജുകളിൽ ഒന്നാണ് യക്ഷൻ. സാമൂഹ്യവിഷയങ്ങളിൽ നർമം കലർന്ന ഗൌരവം കൈവിടാതെയുള്ള ചിന്തകൾ കാണാം ഈ പേജിൽ. വിഷുദിനത്തിൽ യക്ഷൻ പോസ്റ്റു ചെയ്ത കവിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു. ” ഏതു ധൂസര സങ്കൽപത്തിൽ വളർന്നാലും ” എന്ന കവിതയുടെ മറുഭാഷ്യമാണ് പോസ്റ്റ്‌. ” ഏതു ഫാസിസ്റ്റ് സങ്കൽപ്പങ്ങളിൽ വളർന്നാലും ഏത് ഫോട്ടോഷോപ്പ് ലോകത്ത് പുലർന്നാലും മനസ്സിലുണ്ടാവട്ടെ സ്വാതന്ത്ര്യത്തിൻ പ്രതീക്ഷയും പ്രണയവും ഇത്തിരി ചുവന്ന റോസാപ്പൂവും ” എന്നതാണ് കവിത.

പൂരം വരവായി… തൃശൂർ പൂരം തീം സോങ്ങ് കേൾക്കാം

തൃശൂർ പൂരത്തെ വരവേൽക്കാൻ തയ്യാറാവുകയാണ്‌ തൃശൂർ ജനത . ”പൂരം വരവായി ” എന്ന പേരിൽ തൃശൂർ ബീറ്റ്സ് സംഘം തയ്യാറാക്കിയ തീം സോങ്ങ് കാണാം . മണികണ്ഠൻ ആണ് ഗാനം ആലപിച്ചത്.

‘വെളുത്ത സർവ്വകലാശാല ‘-കവിത

കറുത്ത ശരികളിലവർ വെളുത്ത സർവ്വകലാശാലകൾ പണിയും, കറുത്ത അക്ഷരങ്ങളെയവർ ഭ്രഷ്ട്‌ കൽപ്പിക്കും

കറുത്ത താടികളിലവർ കല്ലെറിഞ്ഞോടിക്കും

കറുത്ത മുദ്രാവാക്യങ്ങളവർ കുഴിച്ച്മൂടും

കറുത്ത സ്വപ്നങ്ങളെയവർ കെട്ടിതൂക്കും. കറുത്ത വിപ്ലവങ്ങൾ കോടതി കയറും.

”പയ്യ് നിങ്ങടെയമ്മയെങ്കിൽ കുറ്റീക്കെട്ടല്ലേ ..” കെ പി ശശിയുടെ കവിതയുടെ ദ്രിശ്യാവിഷ്കാരം

മനുഷ്യാവകാശ പ്രവർത്തകനും ഫിലിം മേക്കറുമായ കെ പി ശശി എഴുതി അൻവർ അലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ” പയ്യ് ” എന്ന കവിതയുടെ ദ്രിശ്യാവിഷ്കാരം.

സംഘ് പരിവാർ ബീഫ് കഴിച്ചതിന്റെ മുസ്ലിം യുവാക്കളെ കൊന്നൊടുക്കുകയും ” ഗോമാതാ ” ആദർശം രാജ്യത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പാശ്ചാത്തലത്തിൽ എഴുതിയതാണ് കവിത