Category Archive: Editors Note

ശ്രുതിയുടേത് പട്ടിണിമരണമല്ല.പ്രചരിച്ച ദേശാഭിമാനി വാർത്ത പുനപ്രസിദ്ധീകരിച്ചതിൽ ഖേദം.

ശ്രുതിയുടെ വീട് സന്ദര്ശിച്ച മാധ്യമങ്ങൾ , സംഭവം ആദ്യം ദേശാഭിമാനി പത്രം തീർത്തും തെറ്റായ രീതിയിലാണ് റിപ്പോര്ട്ട് ചെയ്തത് എന്ന് ശ്രുതിയുടെ അച്ഛന്റെ സംസാരസഹിതം വെളിപ്പെടുത്തുകയുണ്ടായി. കടപ്പാടോടെയാണെങ്കിലും വാർത്ത റിപ്പോര്ട്ട് ചെയ്തതിൽ മക്തൂബ് മീഡിയ നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നു. ശ്രുതിയുടെയും കുടുംബത്തിന്റെയും അഭിമാനത്തിനു ക്ഷതം എല്പ്പിക്കുന്ന രീതിയിൽ വാർത്തകൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിൽ വേദനിക്കുന്നു.

Advertisements

മാതൃഭൂമി മറന്നുപോവുന്നതോ മറക്കുന്നതോ? കോപ്പി പേസ്റ്റുകളല്ല മാധ്യമധർമം

വാർത്തയുടെ നേരിനും അന്തസ്സിനുമൊപ്പമാവണം നാം നടക്കുന്നത്. കാണുന്ന കാഴ്ചയിലെയും കേൾക്കുന്ന വാക്കിലെയും നേരും നെറിയും തിരിച്ചറിയാനും ലക്ഷങ്ങളിലേക്ക് അത് എത്തിക്കും മുൻപ് അതിനെക്കുറിച്ചൊന്നു മനസ്സിലാക്കാനും ശ്രമിക്കുക എന്നത് ഈ ജോലിയുടെ ഭാഗമാണ്. കാരണം നമ്മളെത്തിക്കുന്ന ഒരു ചെറിയ വാർത്ത പോലും ഒരുപാട് പേരുടെ ജീവിതത്തെ, നിലപാടുകളെ, വിശ്വാസങ്ങളെ, ഇഷ്ടങ്ങളെ…നേരിട്ടും അല്ലാതെയും സ്വാധീനിക്കുന്നുണ്ട്.

സംവാദങ്ങൾ ആരോഗ്യകരമാവട്ടെ , ജനാധിപത്യമര്യാദകൾ മറന്നുപോവുന്ന മലയാളി

തന്റെ മദ്രസ കാലത്തെ അനുഭവങ്ങൾ എഴുതുകയും അതുവഴി സോഷ്യൽ മീഡിയയിൽ ഏറെ ആക്രമികപ്പെടുകയും ചെയ്ത പ്രമുഖ മാധ്യമപ്രവർത്തക വി പി റജീനയുടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു . മദ്രസ കാലത്ത് അധ്യാപകരിൽ നിന്നും സുഹ്രത്തുക്കൾക്കു ഉണ്ടായ ലൈംഗികപരമായ അവഹേളനങ്ങളെ കുറിച്ചാണ് വി പി റജീന ഫേസ്ബുക്കിൽ… Continue reading

ഇറോം ഷര്‍മിളയുടെ ഉമിനീരിനെ പറ്റി നാം ആലോചിച്ചിട്ടുണ്ടോ??

കഴിഞ്ഞ 15 വര്‍ഷമായി ആര്‍ത്തവം നിലച്ച് , ആന്തരവയവങ്ങള്‍ തകര്‍ന്നു ആധുനിക വൈദ്യ ശാസ്ത്രത്തിനു അത്ഭുതമായി ,ഇംഫാലിലെ ആശുപത്രിയില്‍ സമൂഹത്തിനു വേണ്ടി പോരാടുന്ന ഒരു പെണ്‍കുട്ടിയുണ്ട്…!!അറിയുമോ നമ്മള്‍, ആ ഉരുക്ക് വനിതയെ ?? ഭാരതത്തിലെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം… Continue reading

ഐലൻ ഒറ്റക്കല്ല , അവനു കൂട്ടുകാരുണ്ട് . നമ്മുടെ ആദിവാസി ഊരുകളിലും ദളിത്‌ ബസ്തികളിലും കാമറകൾ ചെല്ലട്ടെ

വെട്ടിപിടിക്കലിന്റെയും അധികാരക്കൊതിയുടെയും രാജ്യതാല്പര്യങ്ങളുടെയും ഇരയാണ് ഐലൻ . ഐ എസ് ഐ എസ് എന്നാ ഭീകര സംഘടനയുടെ ക്രൂരതകൾ , പുരോഗമനത്തിന്റെ ഉത്തുംഗത എന്ന് അവകാശപ്പെടുമ്പോഴും യൂറോപ്പ് മനുഷ്യരോടു അവർ അഭയാർഥികൾ ആയി എന്ന ഒറ്റകാരണത്താൽ കാണിക്കുന്ന ഹീനമായ വിവേചനങ്ങൾ , അമേരിക്കയും ഇസ്രായേലും എന്നും… Continue reading