മുസ്ലിമായതിനാൽ വീട് ലഭിക്കുന്നില്ല . സൈനികന്റെ ഭാര്യയുടെ പോസ്റ്റ്‌ വൈറലാവുന്നു

ഇസ്ലാം മത വിശ്വാസിയായതിന്റെ പേരില്‍ ഡല്‍ഹിയില്‍ തനിക്ക് വീട് നിഷേധിച്ചെന്ന പരാതി സൈനികന്റെ ഭാര്യ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തത് ദേശീയ മാധ്യമങ്ങളിൽ ചർച്ചയാവുന്നു.

Advertisements

എല്ലാം ശരിയായോ ?. ഇനിയെങ്കിലും ജിഷയുടെ നീതിയെക്കുറിച്ചു സംസാരിക്കാം

പെരുമ്പാവൂർ സ്വദേശി ദളിത്‌ വിദ്യാർഥിനി ജിഷയുടെ കൊലപാതകം നടന്നിട്ട് ഇരുപത്തിയാറ് ദിവസങ്ങള് പിന്നിടുന്നു. വ്യക്തമായ സൂചനകള്‍ ലഭിച്ചെന്ന് പറയുമ്പോഴും പ്രതിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഡിഎന്‍എ ഫലം വഴിത്തിരിവാകുമെന്ന് കരുതിയെങ്കിലും പ്രതികളെന്ന് സംശയിക്കുന്നവരുടേതുമായി ഇത് യോജിക്കാത്തത് പോലീസിനെ കുഴയ്ക്കുന്നുണ്ട്.

‘സഖാവ് ശശിയേട്ടൻ മുത്താണ്’.സി കെ ശശീന്ദ്രന്റെ വിജയം ആഘോഷിച്ചു സോഷ്യൽ മീഡിയ

മറ്റൊരു സ്ഥാനാർഥിക്കും ലഭിക്കാത്ത വിധം സോഷ്യല്‍ മീഡിയ വളരെ ശക്തമായി ശശീന്ദ്രനുവേണ്ടി രംഗത്തെത്തിയിരുന്നു. മണ്ഡലത്തിനു പുറത്തുള്ളവരും സി പി ഐ എം പ്രവർത്തകരല്ലാത്തവരും ശശീന്ദ്രനുവേണ്ടി സോഷ്യല്‍ മീഡിയകളില്‍ സജീവമായി രംഗത്തെത്തി. . നഗ്നപാദനായി നിലത്ത് കാലുറപ്പിച്ചു നടക്കുന്ന, പശുവിനെ കറന്ന് പാല്‍ അളന്ന് ജീവിക്കുന്ന സാധാരണക്കാരനായ സ്ഥാനാര്‍ത്ഥി എന്ന ശശീന്ദ്രന്റെ ഇമേജ് യു.ഡി.എഫിന്റെ രാഷ്ട്രീയ വോട്ടുകള്‍ അടക്കം കവർന്നെടുത്തു എന്നതാണ് സത്യം.

വിദ്യാർഥിപ്രതിപക്ഷത്തിന്റെ ശബ്ദങ്ങളായി മുഹ്‌സിനും റോജി ജോണും നിയമസഭയിൽ.

ജെ എൻ യു , ഹൈദരാബാദ് യൂണിവേയ്സിറ്റി തുടങ്ങിയ കലാലയങ്ങളിൽ ഭരണകൂടത്തിനെതിരെയും സംഘ് പരിവാർ ഫാസിസത്തോടും ശക്തമായി കലഹിച്ച വിദ്യാർഥിപ്രതിപക്ഷത്തിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു വിദ്യാർഥി നേതാക്കൾ ഇത്തവണത്തെ നിയമസഭയിൽ ഉണ്ടാവും. പട്ടാമ്പിയിൽ അട്ടിമറി വിജയം നേടിയ ജെ എൻ യു ഗവേഷകവിദ്യാർഥിയും എ ഐ എസ് എഫ് നേതാവുമായ മുഹമ്മദ്‌ മുഹ്സിൻ , അങ്കമാലിയിൽ വിജയിച്ച എൻ എസ് യു ഐ ദേശീയ പ്രസിഡന്റ് റോജി ജോൺ എന്നിവരാണ് പതിനാലാം നിയമസഭയിലെ ചെറുപ്പം.

നിയമസഭയിലേക്കു 8 സ്ത്രീകൾ. എല്ലാവരും എൽ ഡി എഫ് .

നിയമസഭയിലേക്ക് തിളങ്ങുന്ന വിജയവുമായി എട്ട് സ്ത്രീകൾ. ജയിച്ചവരെല്ലാം തന്നെ എൽഡിഎഫുകാർ. കൂത്തുപറമ്പിൽ നിന്ന് കെ കെ ശൈലജ, ആറന്മുളയിൽ നിന്ന് വീണ ജോർജ്, കൊട്ടാരക്കരയിൽ നിന്ന് അയിഷാ പോറ്റി, കായം കുളത്തുനിന്ന് യു പ്രതിഭാ ഹരി, കുണ്ടറയിൽ നിന്ന് ജെ മേഴ്സിക്കുട്ടിയമ്മ, പീരുമേട് നിന്ന് ഇ എസ് ബിജിമോൾ, നാട്ടികയിൽ നിന്ന് ഗീത ഗോപി, വൈക്കത്ത് നിന്ന് സി കെ ആശ എന്നിവരാണ് വിജയിച്ചത്.

Dalit Lives matter of Nepal.Understanding Untouchability and Caste Question in Nepal

We would not like to give our solution to Nepal as it has to come from their communities and within the frame work of its constitution but unless Nepalese parties understand the whole issue of Dalits and their participation, things will not succeed. Nepal revolutionary politics will not succeed unless it understands the aspirations of those communities who have been denied their dignity and rights for centuries. In the 21st century, Nepal need to show the world that in our continent revolution is not possible without smashing Brahmanism and the illegitimate social order that it has created to suppress the Bahujan working masses in our societies.

”ഫുണെറൽ ഓഫ് എ നാറ്റീവ് സൺ ” നാറ്റീവ് ബാപ്പക്ക് ശേഷം പരാരിയുടെ മ്യൂസിക് വീഡിയോ

മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കൽ ഹിപ്പ് ഹോപ്പ് മ്യൂസിക്ക് വീഡിയോ ആയ ”നാറ്റീവ് ബാപ്പയിലൂടെ” ശ്രദ്ധേയരായ മാപ്പിള ലഹള ടീം ഒരിടവേളക്ക് ശേഷം പുതിയ മ്യൂസിക്ക് വീഡിയോ പുറത്തിറക്കുന്നു. ”kl 10 പത്ത്” എന്ന , പുതുമയിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത സിനിമയ്ക്ക് ശേഷം യുവ സംവിധായകൻ മുഹ്സിൻ പരാരിയും സംഗീത സംവിധായകന്‍ ബിജിപാലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും പുതിയ മ്യൂസിക് വീഡിയോവിനുണ്ട്.

പോളിംഗ് ബൂത്ത് ഇല്ല ,10 കിലോമീറ്ററോളം കാട്ടിലൂടെ നടന്ന് ആദിവാസികള്‍

  അമ്പൂരിയിലെ നെയ്യാര്‍ കാടുകളില്‍ ആദിവാസികൾക്ക് ഇത്തവണയും ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കെടുക്കാൻ ഏറെ പ്രയാസപ്പെട്ടു . ആദിവാസികള്‍ 10 കിലോമീറ്ററോളം നടന്നാണ് അമ്പൂരിയില്‍ എത്തി വോട്ട് രേഖപ്പെടുത്തിയത് .   സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള ആഗ്രഹവുമായാണ് ഏറെ പണിപ്പെട്ട് ആദിവാസികള്‍ അമ്പൂരി സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി… Continue reading

വെൽഫെയർ പാർട്ടിക്കാരുടെ നിറവും എപിയുടെ ആഹ്വാനവും – ഒരു ഇലക്ഷൻകാല ചിന്ത

പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ആവുന്നിടത്തെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഈ പറഞ്ഞ ഇടതുപക്ഷത്തോടു കൂട്ടുകൂടിയാണല്ലോ (നിങ്ങളുടെ രാജ്യമായ ചേന്ദമംഗല്ലൂരടക്കം!) അവിടേം ഇവിടേം ആയി കുറച്ചു സീറ്റ് തരപ്പെടുത്തിയത്. ജയിച്ചത്. ആ ഇടതുപക്ഷം തന്നെയാണ് ഈ ഇടതുപക്ഷം. മാറ്റമൊന്നും വന്നിട്ടില്ല. ‘ഹൽഖ’ കൂടി വോട്ടുപിടിക്കാനും സോഷ്യൽ മീഡിയ പ്രചരണത്തിനും ഇറങ്ങുമ്പോ ഇടതുപക്ഷത്തിനെതിരെ കുറേ തുപ്പിക്കൂട്ടുന്നുണ്ടല്ലോ. അത് നിങ്ങൾ തന്നെ ആവശ്യം വരുമ്പോ ഇറക്കുന്നതാണെന്ന്, ഇറക്കിയതാണെന്ന് ഓർക്കുന്നത് നന്നാവും.